സര്‍ക്കാരിനെതിരെ സഭയിലും ലീഗ് വിമര്‍ശനം
തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായ വിമര്‍ശനമുയര്‍ത്തുന്നത് തുടരുന്നു.
ജൂണ്‍ 17 വ്യാഴാഴ്ച മുന്‍മന്ത്രി കൂടിയായ മുസ്ലിം ലീഗ് എംഎല്‍എ ഇ. ടി. മുഹമ്മദ് ബഷീറാണ് സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശനവിധേയമാക്കിയത്. മാറാട് പുനരധിവാസത്തിലും നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ ചൊല്ലിയായിരുന്നു വിമര്‍ശനം.
മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഓടിപ്പോയ കുടുംബങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
നരേന്ദ്രകമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് എക്കാലവും സ്വീകാര്യമായ അഭിപ്രായ സമന്വയത്തിന് കാത്തിരിക്കുന്നത് വിഫലമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications