Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാങ്കര്‍ ലോറികള്‍ ഓടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ലോറി സമരത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം തുടരുന്നതിന് പെട്രോളിയം ടാങ്കര്‍ ലോറികള്‍ ഓടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

ജൂലൈ 17 വ്യാഴാഴ്ച നിയമസഭാ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്മ പ്രകാരം ഓടിക്കാന്‍ വിസമ്മതിക്കുന്ന പെട്രോളിയം ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കും. വ്യാഴാഴ്ച വൈകീട്ടോടെ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം സാധാരണ സ്ഥിതിയിലാവും.

തീര്‍ത്തും അനാവശ്യമാണ് ഇപ്പോള്‍ നടത്തുന്ന സമരം. സമരത്തിന് പോവരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നതാണ്. മോട്ടോര്‍ വാഹന നികുതി വര്‍ധനവിന്റെ 25 ശതമാനം മാത്രമേ ഈടാക്കാവൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ നടപ്പിലാക്കും.

സമരം അവസാനിപ്പിക്കുന്നതിന് ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. ഒരു വിഭാഗമാളുകള്‍ ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ മോട്ടോര്‍ വാഹന നികുതി കുറവാണെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+