Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്റ് മേരീസ് എംഡി കീഴടങ്ങി

കൊച്ചി: സെന്റ് മേരീസ് ഫിനാന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബോബി വര്‍ഗീസും ഡയറക്ടര്‍മാരില്‍ ഒരാളായ എം. വി. തമ്പിയും ജൂലൈ 16 ബുധനാഴ്ച ഹൈക്കോടതി മുമ്പാകെ കീഴടങ്ങി. ഇവരെ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

ബോബി വര്‍ഗീസിനും സെന്റ് മേരീസ് ഫിനാന്‍സ് കമ്പനിയുടെ ഡയറക്ടര്‍മാരായ ഭാര്യ സൂസി വര്‍ഗീസിനും മകള്‍ ചിലെ ബോബി വര്‍ഗീസിനും സഹോദരന്‍ എം. വി. തമ്പിക്കും അനുവദിച്ച ജാമ്യം ജൂണ്‍ 24ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരെ അറസ്റ് ചെയ്ത് ബന്ധപ്പെട്ട മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ പൊലീസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇവര്‍ ഒളിവില്‍ പോയതിനാല്‍ അറസ്റ് നടന്നില്ല. ഇതിനിടെ സൂസി ബോബി വര്‍ഗീസിന്റെയും ചിലെ ബോബി വര്‍ഗീസിന്റെയും അറസ്റ് സുപ്രിം കോടതി സ്റേ ചെയ്തു.

ബോബി വര്‍ഗീസിനെയും തമ്പിയെയും അറസ്റ് ചെയ്യുന്നതിനായി ക്രൈം ബ്രാഞ്ച് രാജ്യവ്യാപകമായി ജാഗ്രത പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ഹൈക്കോടതി വളപ്പിലെത്തിയ ബോബിയും തമ്പിയും കീഴടങ്ങുകയായിരുന്നു. ഇവര്‍ കീഴടങ്ങുമ്പോള്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് പൊലീസ് ഹൈക്കോടതി വളപ്പിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+