ലോറി സമരം കയറ്റുമതിയെ ബാധിച്ചു
കൊച്ചി: ലോറി സമരം ചരക്ക് കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിച്ചു. കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍ യാര്‍ഡില്‍ 800 കയറ്റുമതി കണ്ടെയ്നറുകളും 1400 ഇറക്കുമതി കണ്ടെയ്നറുകളും കെട്ടിക്കിടക്കുകയാണ്.
അതേ സമയം കപ്പലുകളില്‍ നിന്ന് ചരക്കുകളിറക്കുന്നതും കയറ്റുന്നതും തടസപ്പെട്ടിട്ടില്ല. ജൂലൈ 16 ബുധനാഴ്ച കൊച്ചി തുറമുഖത്തെത്തിയ എ. സി. പിന്തയില്‍, വ്യാഴാഴ്ച രാവിലെയെത്തിയ ഗള്‍ഫ് ഫെറെന്‍ഡിപ് എന്നീ കപ്പലുകളില്‍ നിന്നും ചരക്കുകളിറക്കി. എം ഒ എല്‍ കരീന എന്ന കപ്പല്‍ വ്യാഴാഴ്ചയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സമരം തുടരുകയാണെങ്കില്‍ കപ്പലുകളില്‍ നിന്ന് ചരക്കുകളിറക്കുന്നതിന് തടസമുണ്ടാവും.












Click it and Unblock the Notifications