ലോറി സമരം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സര്‍വീസ് നിയമ (എസ്മ) പ്രകാരം ലോറി സമരം നിരോധിച്ചു.
ലോറികള്‍, ട്രക്കുകള്‍, വാന്‍, ട്രക്കര്‍ തുടങ്ങിയ വാഹനങ്ങള്‍ വഴിയുള്ള ചരക്കു ഗതാഗതവും കോണ്‍ട്രാക്ട് ഗാരിയേജുകള്‍ വഴിയുള്ള യാത്രാ സര്‍വീസുകളും അവശ്യ സര്‍വീസായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ സമരം നടത്തുന്നതാണ് അവശ്യ സര്‍വീസ് നിയമ പ്രകാരം നിരോധിച്ചിരിക്കുന്നത്.
സമരം നിരോധിച്ച സാഹചര്യത്തില്‍ ലോറികള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പി. സോമരാജന്‍ പറഞ്ഞു.
സമരം മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സമാന്തര സര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. കെ എസ് ആര്‍ ടി സി ബസുകളിലും മറ്റ് വാഹനങ്ങളിലും പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുവരാം.
സമരം നിമിത്തം പച്ചക്കറിയുടെ വില 25 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വിതരണവും നിലച്ച മട്ടിലായിട്ടുണ്ട്.












Click it and Unblock the Notifications