Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപ്രോയ്ക്ക് ലാഭം

ബാംഗ്ലൂര്‍: സോഫ്റ്റ്വെയര്‍ കമ്പനിയായ വിപ്രോ ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മൊത്തലാഭത്തിന്റെ കാര്യത്തില്‍ 43ശതമാനം വര്‍ധന നേടി.

2003 ജൂണ്‍ 30ന് അവസാനിയ്ക്കുന്ന ആദ്യ പാദത്തില്‍ 206 കോടി രൂപയുടെ ലാഭമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്ത് ഉണ്ടായ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് 43 ശതമാനത്തിന്റെ ഈ വര്‍ധന.

2003 സപ്തംബര്‍ 30ന് അവസാനിക്കുന്ന അടുത്ത സാമ്പത്തിക പാദത്തില്‍ 1008 കോടിയുടെ വരുമാനമാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു. ആഗോള ഐടി സേവനരംഗത്തുനിന്നും പ്രൊഡക്ട് സെഗ്മെന്റ് വിഭാഗത്തില്‍ നിന്നുമാണ് പ്രധാനമായും ഈ വരുമാനം പ്രതീക്ഷിയ്ക്കുന്നത്.

ഇപ്പോള്‍ വിപ്രോയില്‍ 21,080 ജീവനക്കാരുണ്ട്. 38 പുതിയ കമ്പനികളെ തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി അറിയിച്ചു. ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തികപാദത്തില്‍ വിപ്രോ ബിപിഒ രംഗത്തും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്കിയെന്ന് വിപ്രോ വൈസ് ചെയര്‍മാന്‍ വിവേക് പോള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+