മോണിക്കബേദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടില്ല
ദില്ലി: പോര്‍ച്ചുഗലില്‍ അധോലോകനേതാവ് അബുസലിമിനൊപ്പം പിടിയിലായ മോണിക്ക ബേദിയെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് പോര്‍ച്ചുഗീസ് കോടതി വ്യക്തമാക്കി. സിബിഐയാണ് ജൂലൈ 18 വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.
പാസ്പോര്‍ട്ട് ലഭിയ്ക്കാന്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന കേസിലാണ് ഇന്ത്യ മോണിക്കാബേദിയെ വിട്ടുതരാന്‍ പോര്‍ച്ചുഗലിനോട് അഭ്യര്‍ത്ഥിച്ചത്. 2002 സപ്തംബറിലാണ് മോണിക്കാ ബേദിയും അബു സലീമും പോര്‍ച്ചുഗലില്‍ പിടിയിലായത്. 1993ലെ മുംബൈ സ്ഫോടന പരമ്പരകളില്‍ മുഖ്യപ്രതിയാണ് അബുസലിം.
ഇന്ത്യയില്‍ വച്ച് ചെയ്ത അതേ തെറ്റുകള്‍ മോണിക്ക ബേദി പോര്‍ച്ചുഗലിലും ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോര്‍ച്ചുഗലിലെ കോടതിയുടെ വാദം. അതിനാല്‍ മോണിക്ക ബേദിയെ പോര്‍ച്ചുഗലില്‍ വിസ്തരിക്കണമെന്നും കോടതി വ്യക്തമാക്കിയെന്ന് സിബിഐ അറിയിച്ചു.












Click it and Unblock the Notifications