ഒബ്റോയിയ്ക്ക് മൂന്നു മാസം വിശ്രമം
മുംബൈ: മണിരത്നത്തിന്റെ ഹിന്ദിചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ബൈക്കിടിച്ച് കാലൊടിഞ്ഞ നടന്‍ വിവേക് ഒബ്റോയിയ്ക്ക് ഇനി മൂന്നു മാസത്തെ വിശ്രമം.
വിവേകിനെ ശുശ്രൂഷിയ്ക്കുന്ന ഹിന്ദുജ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്. ജൂലൈ 17 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. അതിന് ശേഷം ഒബ്റോയിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഇടതുകാലിലെ വലിയ അസ്ഥിയാണ് പൊട്ടിയിരിക്കുന്നത്. ഈ അസ്ഥി ആധുനിക മാര്‍ഗ്ഗം ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ ഉറപ്പിച്ചിരിക്കുന്നത്. ആണികളും സ്ക്രൂകളും ഉപയോഗിച്ച് അസ്ഥി ഉറപ്പിക്കുന്ന ഇന്റര്‍ലോക്കിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications