Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരിനെ അസിം പ്രേംജി വിമര്‍ശിക്കുന്നു

ബാംഗ്ലൂര്‍: ഇന്ത്യയുടെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ വിപ്രോയുടെ തലവന്‍ അസിം പ്രേംജി ബാംഗ്ലൂരിനെ വിമര്‍ശിയ്ക്കുന്നു. ഇന്ത്യയിലെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരില്‍ വിപ്രോയുടെ പ്രധാന കെട്ടിടം നില്ക്കുന്നിടത്തേക്കുള്ള വൈദ്യുതി വിതരണവും റോഡുകളും മോശമാണെന്നാണ് അസിം പ്രേംജിയുടെ പരാതി.

ജൂലൈ 18 വെള്ളിയാഴ്ചയാണ് പ്രേംജി ഇത് സംബന്ധിച്ച തന്റെ അതൃപ്തികള്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചത്. ബാംഗ്ലൂരില്‍ സര്‍ജാപൂര്‍ റോഡിലാണ് വിപ്രോയുടെ പ്രധാന കെട്ടിടം. ഇവിടേക്കുള്ള റോഡുകളും വൈദ്യുതി വിതരണവും മെച്ചപ്പെടുത്തിയില്ലെങ്കില്‍ താന്‍ സമരം നടത്തുമെന്നും പ്രേംജി അറിയിച്ചു.

കര്‍ണ്ണാടക സര്‍ക്കാര്‍ മാത്രമല്ല, നഗരസഭയും സര്‍ജാപൂര്‍ മേഖലയുടെ വികസനത്തിന് വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും പ്രേംജി കുറ്റപ്പെടുത്തി. സര്‍ജാപൂര്‍ റോഡില്‍ യാത്ര ചെയ്യുക എന്നത് ദുഷ്കരമാണ്. ഈ റോഡില്‍ എപ്പോഴും വാഹനാപകടങ്ങളും പതിവാണ്. സര്‍ജാപൂര്‍ റോഡിലെ വിപ്രോ കെട്ടിടത്തിന്റെ വളപ്പില്‍ ബിപിഒ കമ്പനി സ്ഥാപിക്കില്ല. ഇപ്പോഴത്തെ സൗകര്യങ്ങള്‍ വച്ചുനോക്കിയാല്‍ ഇവിടെ ബിപിഒ കമ്പനി സ്ഥാപിക്കുക അസാധ്യമാണ്. - അസിം പ്രേംജി പറഞ്ഞു.

പവര്‍കട്ടും സര്‍ജാപൂരില്‍ പതിവാണ്. തങ്ങളുടെ പ്രധാന ഉപഭോക്താക്കളില്‍ ഒരാളുമായി സംസാരിക്കവേ ഒരു മണിക്കൂറിനുള്ളില്‍ ഇവിടെ നാല് തവണ വൈദ്യുതി നിലച്ചു. ഇവിടെ ഫ്ലാറ്റുകളും വ്യവസായ കെട്ടിടങ്ങളും അതിവേഗം ഉയരുകയാണ്. ഈ വേഗതയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ഈ റോഡില്‍ ഗതാഗതം തന്നെ അസാധ്യമാവും. - പ്രേംജി കുറ്റപ്പെടുത്തി.

പണ്ട് ഇലക്ട്രോണിക് സിറ്റിയുടെ പരിസരങ്ങളില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി സോഫ്റ്റ്വെയര്‍ കമ്പനികള്‍ സമരം ചെയ്യേണ്ടിവന്നു. അതിന് തുല്ല്യമായ സ്ഥിതിയിലാണ് ഇപ്പോള്‍ ഞങ്ങള്‍. - അസിം പ്രേംജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+