വൈ.വി. റെഡ്ഡി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി വൈ. വേണുഗോപാല്‍ റെഡ്ഡിയെ പ്രധാനമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി നിര്‍ദേശിച്ചു. സ്ഥാനമൊഴിയുന്ന ബിമല്‍ ജലാന് പകരമായാണ് റെഡ്ഡി എത്തുന്നത്.
അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടറാണ് വൈ.വി. റെഡ്ഡി. നേരത്തെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകസമിതിയാണ് വൈ.വി. റെഡ്ഡിയുടെ പേര് നിര്‍ദേശിച്ചത്.
അധികം വൈകാതെ വെ.വി. റെഡ്ഡിയുടെ നിയമനം സംബന്ധിച്ച് കേന്ദ്ര ധനകാര്യവകുപ്പ് ഉത്തരവിറക്കും. തന്റെ കാലാവധി കഴിയും മുമ്പ് തനിക്ക് പദവിയൊഴിയണമെന്ന് ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications