ക്ലബിന് ബാര്‍ ലൈസന്‍സ്: അഴിമതിയുണ്ടെന്ന്
കൊച്ചി: പത്ത് വര്‍ഷം പഴക്കമുള്ള ക്ലബുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നു.
നേരത്തെ 25 കൊല്ലം പഴക്കമുള്ള ക്ലബുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാവൂവെന്നായിരുന്നു നിയമം. ഇത് ഭേദഗതി ചെയ്താണ് ബാര്‍ ലൈസന്‍സ് പത്ത് വര്‍ഷം പഴക്കമുള്ള ബാറുകള്‍ക്കും നല്‍കാമെന്നാക്കിയത്.
തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ചില ഉന്നതന്മാരാണ് നിയമഭേദഗതിക്ക് സമ്മര്‍ദം ചെലുത്തിയതെന്ന് ആരോപണമുണ്ട്. സമ്മര്‍ദം ചെലുത്തിയവരില്‍ മന്ത്രിയുടെ ഒരു ബന്ധുവുമുണ്ടത്രെ. ഇപ്പോള്‍ ലൈസന്‍സ് ലഭിച്ച കൊച്ചിയിലെ ക്ലബിന്റെ ഭാരവാഹിയാണ് മന്ത്രിയുടെ ബന്ധു.
പുതുതായി ബാറുകള്‍ക്ക് അനുമതി നല്‍കിയതിനെതിരെ പ്രക്ഷോഭം തുടരുന്നതിനിടെ ക്ലബുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications