സിഡിഎസ് ഡച്ച് പദ്ധതി പരിശോധിക്കും
തിരുവനന്തപുരം: ഡച്ച് സഹായത്തോടെയുള്ള പ്രാദേശിക വികസന ഗവേഷണ പരിപാടിയെ കുറിച്ച് പരിശോധിക്കാന്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റഡീസ് ( സി ഡി എസ്) തീരുമാനിച്ചു.
സിഡിഎസ് ഫാക്കല്‍ കമ്മിറ്റിയുടെ അസാധാരണയോഗമാണ് ഈ തീരുമാനമെടുത്തത്. ജനകീയാസൂത്രണ പദ്ധതിയുമായി സി ഐഎയെയും ഡച്ച് സര്‍ക്കാരിനെയും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കുന്നതിന് വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കോടികളുടെ ധനസഹായം അനുവദിച്ചിരുന്നു. ധനസഹായത്തിന്റെ ഭൂരിഭാഗവും ലഭിച്ചത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പാലക്കാട് കേന്ദ്രമായുള്ള ഇന്റഗ്രല്‍ റൂറല്‍ ടെക്നോളജി സെന്ററിനാണ്. തോമസ് ഐസക്കിന്റെ മണ്ഡലമായ മാരാരിക്കുളത്തെ ജനകീയാസൂത്രണ പദ്ധതികള്‍ക്കും ഫണ്ട് അനുവദിച്ചിരുന്നു.












Click it and Unblock the Notifications