വിദേശമലയാളിക്ക് ഉടന്‍ സഹായം: ഹസ്സന്‍
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ വച്ച് മരിയ്ക്കുന്ന മലയാളികളുടെ കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് സഹായം കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്ന് പ്രവാസികാര്യമന്ത്രി എം.എം. ഹസ്സന്‍ നിയമസഭയില്‍ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ വച്ച് മരിച്ച 300 മലയാളികളുടെ ഇന്‍ഷ്വറന്‍സ് ക്ലെയിമും നഷ്ടപരിഹാരവും നല്‍കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളിലെ ചില പ്രശ്നങ്ങള്‍ കാരണം ജില്ലാ കളക്ടര്‍മാര്‍ തീരുമാനമെടുക്കാതെ കിടക്കുകയാണ്. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ വിദേശത്തുവച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരവും ഇന്‍ഷ്വറന്‍സ് ക്ലെയിമും നല്‍കാനാവില്ല.- ഹസ്സന്‍ പറഞ്ഞു.
രേഖകള്‍ ലഭിക്കുന്നതിന് ജനങ്ങള്‍ പല ബുദ്ധിമുട്ടുകളും നേരിടുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരവും ഇന്‍ഷ്വറന്‍സ് ക്ലെയിമും അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications