Get Updates
Get notified of breaking news, exclusive insights, and must-see stories!

പനി: ഹോമിയോ ഡോക്ടര്‍മാര്‍ ആന്ധ്രയിലേക്ക്

കോഴിക്കോട്: വൈറല്‍ പനി ബാധിച്ചവര്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിനായി ഹോമിയോപ്പതി ഡോക്ടര്‍മാരുടെ ഒരു സംഘം ആന്ധ്രപ്രദേശിലേക്ക് തിരിക്കുമെന്ന് ഇന്‍സ്റിറ്റ്യൂഷന്‍ ഒഫ് ഹോമിയോപത്സ്, കേരള വൈസ് പ്രസിഡന്റ് ഡോ. എസ്. വിദ്യാപ്രകാശ് പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ വൈറല്‍ പനി ബാധിച്ച നൂറുക്കണക്കിനാളുകളെ ഹോമിയോപ്പതി ചികിത്സയിലൂടെ രോഗമുക്തരാക്കിയിട്ടുണ്ട്. എന്നിട്ടും വൈറല്‍ പനിക്ക് ഹോമിയോചികിത്സ ലഭ്യമാക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. വൈറല്‍ പനിക്ക് മറ്റ് തരം ചികിത്സകള്‍ നല്‍കുന്ന സര്‍ക്കാര്‍ ഹോമിയോപ്പതിയെ അവഗണിക്കുകയാണ് ചെയ്യുന്നത്.

വൈറല്‍ പനിക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദല്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഓര്‍ഗനൈസേഷന്‍ ഒഫ് ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്സ് കേരള പ്രസിഡന്റ് ഡോ. വി. എ. നസിറുദ്ദീന്‍ പറഞ്ഞു.

വൈറല്‍, ഡെങ്കിപ്പനികള്‍ പടരുന്നത് തടയുന്നതിന് ഹോമിയോ വകുപ്പ് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. 60 ലക്ഷത്തിലേറെ പേര്‍ക്കിടയില്‍ ഹോമിയോ വകുപ്പ് മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. വൈറല്‍, ഡെങ്കി പനി ബാധിച്ച 75,000 പേരുടെ രോഗം ഭേദമാക്കിയിട്ടുണ്ട്. ഹോമിയോപ്പതി ചികിത്സ മൂലം ഒരു രോഗിയും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മറ്റ് രോഗങ്ങള്‍ തടയുന്നതിലും ഹോമിയോപ്പതി ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. വൈറല്‍, ഡെങ്കി പനി ചികിത്സിക്കുന്നതിന് 14 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

പല രോഗങ്ങള്‍ക്കും ഹോമിയോപ്പതി ഫലപ്രദമാണെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+