കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും

  • By Super
Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നതു സംബന്ധിച്ച് കെ. കരുണാകരനും മുസ്ലിം ലീഗ് നേതാക്കളും ജൂലൈ 18 വെള്ളിയാഴ്ച ചര്‍ച്ച നടത്തും.

പ്രമുഖ വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദാലിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി കരുണാരനും മുസ്ലിം ലീഗ് നേതാക്കളും വെള്ളിയാഴ്ച കൊച്ചിയിലെത്തുന്നുണ്ട്. ആന്റണിയെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നതു സംബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കളുമായി കരുണാകരന്‍ ചര്‍ച്ച നടത്തും. ആന്റണി തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗിലുണ്ടായ അതൃപ്തി മുതലെടുക്കുകയാണ് കരുണാകരന്റെ ലക്ഷ്യം.

മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം മുസ്ലിം ലീഗ് ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ആന്റണി ന്യൂനപക്ഷത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കുകയോ തിരുത്തുകയോ പ്രസ്താവനയില്‍ ഭേദഗതികളോടെയുള്ള വിശദീകരണം നടത്തുകയോ ചെയ്താല്‍ ലീഗ് നേതൃത്വം തൃപ്തരാവും. അതില്‍ കവിഞ്ഞ് മന്ത്രിസഭയിലോ യു ഡി എഫിലോ പ്രശ്നങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് താത്പര്യമില്ല.

എന്നാല്‍ ആന്റണി യാതൊരു അനുനയത്തിനും തയ്യാറല്ലെന്നിരിക്കെ തങ്ങളുടെ എതിര്‍പ്പില്‍ നിന്ന് പിന്നോക്കം പോവാന്‍ ലീഗിന് കഴിയില്ല. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ത്തുന്ന കരുണാകര വിഭാഗത്തിന്റെ പാളയത്തിലേക്ക് മാറണോ എന്ന് ലീഗ് തീരുമാനിക്കുന്നത് ആന്റണിയുടെ നിലപാട് അനുസരിച്ചായിരിക്കും.

ലീഗിന്റെ അതൃപ്തി മുതലെടുക്കുകയാണ് കരുണാകരന്റെ ലക്ഷ്യം. ഏതായാലും ജൂലൈ 21ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച തീരുമാനം മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. തീരുമാനമെടുക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച കരുണാകരനുമായും മുസ്ലി സമുദായ നേതാക്കളുമായും ലീഗ് നേതാക്കള്‍ നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X