മാറാട്: നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം
ദില്ലി: മാറാട്ട് കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ക്കിതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് മാറാട് കൊല ചെയ്യപ്പെട്ടവരുടെ വിധവകളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പൂര്‍ണിമ അദ്വാനി പറഞ്ഞു.
ഒരു സംയുക്ത സംഘത്തെ മാറാട്ടേക്ക് അയക്കുന്നതു സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന് പൂര്‍ണിമ അദ്വാനി കത്തയച്ചു.
മുത്തങ്ങ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ ഇതുസംബന്ധിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് കൂടി കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചതായി പൂര്‍ണിമ അദ്വാനി അറിയിച്ചു.












Click it and Unblock the Notifications