പെട്രോള്‍, ഡീസല്‍ക്ഷാമം രൂക്ഷം
തിരുവനന്തപുരം: ചരക്ക് ലോറി സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷമായി. ഇതോടെ കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സുകളും ഉള്‍പ്പെടെ വാഹനങ്ങള്‍ ഓട്ടം നിര്‍ത്തുകയാണ്. കേരളത്തില്‍ ജനജീവിതം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.
പണിമുടക്കില്‍ പങ്കെടുക്കുന്ന ലോറികള്‍ പിടിച്ചെടുക്കുമെന്നും പെട്രോള്‍ ക്ഷാമം പരിഹരിയ്ക്കുമെന്നും ഗതാഗതമന്ത്രി അവകാശപ്പെട്ടെങ്കിലും മന്ത്രിയുടെ വാക്കുകള്‍ വെറുതെയായി. കാരണം മിക്കവാറും എല്ലാ പെട്രോള്‍ പമ്പുകളും വറ്റിക്കഴിഞ്ഞു.
പെട്രോളും ഡീസലും സ്റോക്കുള്ളിടത്ത് നീണ്ട ക്യൂവാണ്. പൊലീസ് ബന്തവസ്സോടെ പെട്രോള്‍ ഡീസല്‍ ടാങ്കര്‍ ലോറികള്‍ അയയ്ക്കാന്‍ അതാത് ജില്ലാ കളക്ടര്‍മാര്‍ മുന്‍കൈയെടുക്കുന്നുണ്ടെങ്കിലും ഫലപ്രദമാവുന്നില്ല. ചരക്കുവാഹനങ്ങള്‍ക്കുള്ള നികുതി വര്‍ധനവാണ് പണിമുടക്കിന് കാരണം. എന്നാല്‍ മന്ത്രിസഭായോഗമാണ് നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നതിനാല്‍ കുറവ് വരുത്തണമെങ്കിലും മന്ത്രിസഭ തന്നെ തീരുമാനിയ്ക്കണം എന്നതാണ് ഗതാഗതമന്ത്രി ബാലകൃഷ്ണപിള്ളയുടെ നിലപാട്.












Click it and Unblock the Notifications