ജൂലൈ 22ന് മോട്ടോര്‍ വാഹന പണിമുടക്ക്
തൃശൂര്‍: മോട്ടോര്‍ വാഹന നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോറികളും ചരക്ക് വണ്ടികളും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂലൈ 22ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമര സമിതി തീരുമാനിച്ചു.
സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും 22ന് പണിമുടക്കില്‍ പങ്കുചേരും. ബസുകളും ഓട്ടോകളുമൊഴികെ എല്ലാ വാഹനങ്ങളും ഇപ്പോള്‍ പണിമുടക്കിലാണ്.
അതിനിടെ ലോറി സമരം തുടരുന്നതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി. ഇന്ധനക്ഷാമം പരിഹരിക്കാനായി ടാങ്കര്‍ ലോറികള്‍ എസ്മ പ്രകാരം പിടിച്ചെടുത്ത് ഓടിക്കുമെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജൂലൈ 18 വെള്ളിയാഴ്ച ലോറി ഉടമകളുമായി ആര്‍. ബാലകൃഷ്ണപിള്ള ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications