മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: തനിക്ക് പരിക്കേറ്റത് എഐവൈഎഫ് പ്രവര്‍ത്തകരുടെ കല്ലേറ് കൊണ്ടാണെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി എ. കെ. ആന്റണിക്കെതിരെ പി. എസ്. സുപാല്‍ എംഎല്‍ എ അവകാശ ലംഘന നോട്ടീസ് നല്‍കി.
സുപാലിന് പരിക്കേറ്റ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ദക്ഷിണ മേഖലാ ഐ ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്കവേ പറഞ്ഞു.
എഐവൈഎഫ് പ്രവര്‍ത്തകരുടെ കല്ലേറ് സൃഷ്ടിച്ച സംഘര്‍ഷാവസ്ഥക്കിടയിലാണ് സുപാലിന് പരിക്കേറ്റതെന്നാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications