Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോറി സമരം: ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: ലോറി സമരം അവസാനിപ്പിക്കുന്നതിന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ലോറി ഉടമാ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ജൂലൈ 18 വെള്ളിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

സമരം പിന്‍വലിക്കണമെന്ന് ചര്‍ച്ചയില്‍ പിള്ള ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ അത് അംഗീകരിച്ചില്ല. സമരത്തില്‍ പങ്കെടുക്കാത്തവരില്‍ നിന്നും നികുതി വര്‍ധനവിന്റെ 25 ശതമാനവും സമരം ചെയ്യുന്നവരില്‍ നിന്ന് വര്‍ധനവ് പൂര്‍ണമായും പിരിച്ചെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവെന്ന് പിള്ള യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാ വാഹനങ്ങളില്‍ നിന്നും വര്‍ധനവിന്റെ 25 ശതമാനം മാത്രമേ ഈടാക്കൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമരം നടത്തുന്നവരുടെ ചില ആവശ്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് ബോധ്യമായിട്ടുണ്ടെന്ന് ചര്‍ച്ചക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പിള്ള പറഞ്ഞു.എന്നാല്‍ സര്‍ക്കാരിന് കോടതി ഉത്തരവ് ലംഘിക്കാനാവില്ല.

മോട്ടോര്‍ വാഹന നികുതി വര്‍ധനവ് പിന്‍വലിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ലോറി ഉടമാ സംഘടനകളുടെ നേതാക്കളോട് വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ നാലാം ദിവസത്തിലേക്ക് കടന്ന ലോറി സമരം മൂലം അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് തുടരുകയാണ്. പെട്രോള്‍ പമ്പുകളില്‍ വെള്ളിയാഴ്ചയോടെ ഇന്ധനം എത്തിത്തുടങ്ങിയിട്ടുണ്ട്. ട്രക്കര്‍ ലോറികള്‍ പിടിച്ചെടുത്ത് ഓടിക്കാന്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് പമ്പുകളില്‍ ഇന്ധനമെത്തിക്കാന്‍ കഴിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+