ആന്റണിയ്ക്ക് വെള്ളാപ്പള്ളിയുടെ പിന്തുണ
കൊച്ചി: ന്യൂനപക്ഷങ്ങളെക്കുറിച്ച് ആന്റണി പറഞ്ഞതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷങ്ങള്‍ അവരുടെ സംഘടിത ശക്തി ഉപയോഗിച്ച് കേരളത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ വാങ്ങിയെടുത്തു എന്നത് സത്യമാണെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആന്റണി പറഞ്ഞത് ഒരു ഇരുണ്ട സത്യമാണ്. ആ പ്രസ്താവന ലാക്കാക്കിയവരുടെ ഇടയില്‍ അത് അസ്വസ്ഥതയുണ്ടാക്കിയെന്ന് മാത്രം. യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പ്രധാനവകുപ്പുകള്‍ ഒരു ന്യൂനപക്ഷത്തിന്റെ കൈകളിലാണ്. യുഡിഎഫിന്റെ ഈ മതേതരകാഴ്ചപ്പാട് ഭൂരിപക്ഷസമുദായത്തേക്കാള്‍ ന്യൂനപക്ഷത്തിന് ഗുണം ചെയ്തു. - വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
കേരളത്തിലെ സമ്പത്ത് യഥാക്രമം ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ എങ്ങിനെയാണ് പങ്കിടുന്നതെന്ന് നോക്കിയാല്‍1:3:5 എന്നിങ്ങനെയാണെന്ന് കാണാം. സത്യം ധീരമായി വിളിച്ചുപറഞ്ഞ ആന്റണി ഭരണം വിട്ട് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. - വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications