കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് യുദ്ധം ശരി: ബുഷ്, ബ്ലെയര്‍

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സര്‍വനാശത്തിനുതകുന്ന ആയുധങ്ങള്‍ ഇറാഖില്‍ നിന്നും കണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഇറാഖില്‍ നടത്തിയ യുദ്ധം ശരിയായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും.

ഇനി ഇറാഖില്‍ നിന്നും രാസായുധങ്ങളൊന്നും കണ്ടെടുത്തില്ലെങ്കിലും ചരിത്രം തങ്ങള്‍ നടത്തിയ യുദ്ധത്തെ ന്യായീകരിക്കുമെന്നാണ് ഇരുവരും പറയുന്നത്. സദ്ദാം ഹുസൈന്‍ ലോകത്തിന്റെ സുരക്ഷിതത്വത്തിനും സമാധാനത്തിനും ഭീഷണിയായിരുന്നു. അദ്ദേഹത്തെ പുറത്താക്കാന്‍ കഴിഞ്ഞതിനാല്‍ ഈ യുദ്ധം ശരിയാണെന്നാണ് ഇരുരാജ്യത്തിന്റെയും തലവന്‍മാര്‍ അവകാശപ്പെടുന്നത്.

ഇറാഖ് യുദ്ധത്തിന്റെ ഉത്തരവാദിത്വം ഞാന്‍ എറ്റെടുക്കുന്നു. സദ്ദാം രാസ-ജൈവായുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ആണവായുധപദ്ധതി പുനരുദ്ധരിയ്ക്കാന്‍ സദ്ദാം ആലോചിച്ചിരുന്നു. സദ്ദാം ലോകത്തിന് ഭീഷണിയായിരുന്നു. ആ ഭീഷണിയെ നേരിട്ടതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു.- യുഎസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ബുഷ് പറഞ്ഞു.

ബ്രിട്ടന്റെ ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സൈനികനടപടി. 1980ല്‍ 270ടണ്ണോളം ആണവോല്പന്നങ്ങള്‍ സദ്ദാം വാങ്ങിയെന്ന് ബ്രിട്ടന്റെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ ഇന്റലിജന്‍സ് വിവരം ശരിയാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. - യുഎസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ടോണി ബ്ലെയര്‍ പറഞ്ഞു. ഇനി ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കിയ റിപ്പോര്‍ട്ട് തെറ്റായാലും ഇറാഖ് യുദ്ധം ശരിയായിരുന്നു. കാരണം ഇറാഖ് യുദ്ധത്തിലൂടെ മനുഷ്യകൂട്ടക്കുരുതിയ്ക്കും പീഢനങ്ങള്‍ക്കും കാരണമായ ഒരു ഭീഷണിയെയാണ് ഇല്ലാതാക്കിയത്. - ടോണി ബ്ലെയര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X