രാമക്ഷേത്രം; നിയമംകൊണ്ടുവരണം: ബിജെപി
റായ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കാന്‍ നിയമം കൊണ്ടുവരണമെന്ന സംഘ്പരിവാര്‍ ആവശ്യത്തോട് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
അതേ സമയം എന്‍ഡിഎ അംഗങ്ങളുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയില്ലാതെ പാര്‍ലമെന്റില്‍ നിയമം പാസാക്കാനാവില്ലെന്നും ബിജെപി യോഗം അഭിപ്രായപ്പെട്ടു. അയോധ്യാക്ഷേത്ര പ്രശ്നം പരിഹരിയ്ക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരണമെന്ന് എന്‍ഡിഎയുടെ പൊതുപരിപാടിയില്‍ പറയുന്നില്ല. പക്ഷെ അത്തരമൊരു തീരുമാനം എന്‍ഡിഎയെക്കൊണ്ട് എടുപ്പിക്കാന്‍ കഴിയുമോ എന്ന സാധ്യത പരിശോധിയ്ക്കാനും ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു.
ഈ തീരുമാനം എടുക്കുമ്പോള്‍ പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി എന്നിവര്‍ സന്നിഹിതരായിരുന്നുവെന്ന് അറിയുന്നു. പക്ഷെ എന്‍ഡിഎ ഘടകകക്ഷികളുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പിന്തുണയുണ്ടായാലേ നിയമനിര്‍മ്മാണം ഫലപ്രദമാകൂ എന്നും പ്രമേയം പറയുന്നു.
ഒരിയ്ക്കല്‍ ബിജെപി ദേശീയ പ്രസിഡന്റായ ഒരാള്‍ക്ക് ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിവരാമെന്നും ബിജെപി തീരുമാനിച്ചു. ഇത് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയ്ക്ക് വീണ്ടും ബിജെപി ദേശീയ പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിവരാനാണെന്ന് പറയുന്നു.












Click it and Unblock the Notifications