ധനബില്‍: വിപ്പ് നല്‍കിയെന്ന് ഹസ്സന്‍
തിരുവനന്തപുരം: ജൂലൈ 21 തിങ്കളാഴ് ച അവതരിപ്പിക്കാനിരിക്കുന്ന ധനവിനിയോഗ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് എല്ലാ യു ഡി എഫ് അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
മുസ്ലിം ലീഗിന്റെ ചില നേതാക്കള്‍ മാത്രമേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനാല്‍ സഭയിലെത്താതിരിക്കുകയുള്ളൂവെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ബില്‍ അവതരണം മാറ്റിവയ്ക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ജൂലൈ 19 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍.
കോണ്‍ഗ്രസ് നേതാവ് പി. പി. ജോര്‍ജ് തീര്‍ത്തും അനൗപചാരികമായി ടെലഫോണ്‍ സംഭാഷണത്തിലാണ് ബില്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ബില്‍ മാറ്റിവയ്ക്കണമെന്നുണ്ടായിരുന്നെങ്കില്‍ അത് ആവശ്യപ്പെടേണ്ടത് പാര്‍ലമെന്ററിപാര്‍ട്ടി നേതാവായ മുഖ്യമന്ത്രിയോടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട ജോര്‍ജ്ജ് ഇക്കാര്യം ആവശ്യപ്പെട്ടതേയില്ല. - ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications