കരുണാകരന്‍ തങ്ങളുമായി ചര്‍ച്ച നടത്തി
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. ആന്റണിയുടെ പ്രസ്താവന സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചായിരുന്നു ചര്‍ച്ച. ഒരു മണിക്കൂറോളം ഇരുനേതാക്കളും സംസാരിച്ചു.
ഗള്‍ഫാര്‍ മുഹമ്മദലിയുടെ മകളുടെ വിവാഹത്തിനെത്തിയ ഇരുവരും രാത്രി പത്തുമണിയ്ക്കാണ് ചര്‍ച്ച തുടങ്ങിയത്. മുഖ്യമന്ത്രി എ.കെ. ആന്റണി ന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ വിവാദപ്രസ്താവനയ്ക്ക് ശേഷം ഇതാദ്യമായാണ് കരുണാകരന്‍ തങ്ങളുമായി ചര്‍ച്ച നടത്തുന്നത്. കൂടിക്കാഴ്ചയുടെ വിശദീകരണം വെളിപ്പെടുത്താന്‍ കരുണാകരന്‍ തയ്യാറായില്ല. മിക്കവാറും ജൂലൈ 19 ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമെന്ന് കരുതുന്നു.
കരുണാകരനോടൊപ്പം പത്മജയും പാണക്കാട് ശിഹാബ് തങ്ങളോടൊപ്പം മന്ത്രി കുഞ്ഞാലിക്കുട്ടിയും ലീഗ് അഖിലേന്ത്യാസെക്രട്ടറി ഇ. അഹമ്മദും ഉണ്ടായിരുന്നു.












Click it and Unblock the Notifications