പുകഞ്ഞ കൊള്ളി പുറത്തുപോവണം
തിരുവനന്തപുരം: ആന്റണിക്കെതിരായ പരാതിയിന്മേല്‍ ഹൈക്കമാന്റ് നടപടിയെടുത്തില്ലെങ്കില്‍ നടപടി ഇവിടെ തന്നെയുണ്ടാവുമെന്ന് കെ. കരുണാകരന്‍.
ജൂലൈ 19 ശനിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍. ന്യൂനപക്ഷത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടല്ല. പുകഞ്ഞ കൊള്ളി പുറത്തുപോവുക തന്നെ വേണം. --അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ മുസ്ലിം ലീഗിന്റെ വികാരം ഇക്കാര്യത്തില്‍ ഗൗരവത്തിലെടുക്കണം. സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് ആന്റണി ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത്. എല്ലാ ഘടകകകക്ഷികളും ആന്റണിക്കെതിരാണ്.
എന്നാല്‍ ജൂലൈ 21 തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ധനവിനിയോഗ ബില്‍ പരാജയപ്പെടാന്‍ സാധ്യതയില്ലെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications