കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ടാങ്കര്‍ ലോറികള്‍ക്ക് നേരെ കല്ലേറ്
ചാലക്കുടി: പെട്രോള്‍ നിറച്ചുവരികയായിരുന്ന ടാങ്കര്‍ ലോറികള്‍ക്ക് നേരെ കൊരട്ടി, പൊങ്ങം ഭാഗത്തുവച്ച് കല്ലേറുണ്ടായി.
കൊച്ചി റിഫൈനറീസില്‍ നിന്നും പെട്രോള്‍ നിറച്ചുവരികയായിരുന്ന ലോറികള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഏഴ് ലോറികളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മതിയായ സംരക്ഷണം ലഭിക്കാതെ ലോറികള്‍ ഓടിക്കാനാവില്ലെന്ന് ലോറി ഡ്രൈവര്‍മാര്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനെ അറിയിച്ചു.
അതിനിടെ ഇന്ധനം നിറയ്ക്കാന്‍ പോയ ടാങ്കര്‍ ലോറികള്‍ പൊലീസ് പിടിച്ചെടുത്ത് കെ എസ് ആര് ടി സി ഡിപ്പോകളിലേക്കും സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പമ്പുകളിലേക്കും ഇന്ധനം കൊണ്ടുപോവുന്നതിനായി ഉപയോഗിക്കുന്നുവെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
Comments
Story first published: Saturday, July 19, 2003, 5:30 [IST]