Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പറഞ്ഞത് സത്യം: എംവിആര്‍

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ സംഘടിതശക്തി ഉപയോഗിച്ച് പലതും നേടുന്നുവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സഹരണമന്ത്രി എം. വി. രാഘവന്‍.

അപ്രിയസത്യങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് ആന്റണിയെ ഇപ്പോള്‍ ക്രൂശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( കെ യു ഡബ്ല്യുു ജെ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ടൂറിസം മേഖലയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷത്തില്‍ നടന്ന സെമിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ആളാണ്. അതിന്റെ പേരിലാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പക്ഷേ മുഖ്യമന്ത്രി ന്യൂനപക്ഷത്തിന്റെ പേരില്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചേര്‍ന്നാല്‍ കേരളത്തില്‍ 48 ശതമാനം വരും. അതുകൊണ്ടുതന്നെ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കുറിച്ച് ആശങ്ക വേണ്ട.

പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തിയെന്നൊക്കെയാണ് പറയുന്നത്. പള്ളിയില്‍ ചോര പുരണ്ട കത്തി വയ്ക്കാന്‍ പാടുണ്ടോ? മാറാടുള്ളവര്‍ക്ക് സ്വന്തം വീട്ടില്‍ വന്ന് താമസിക്കാന്‍ പാടുണ്ടോയെന്നാണ് ചോദിക്കുന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന എട്ട് പേരെയാണ് വെട്ടിക്കൊന്നത്.

ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള വിപത്ത് തീവ്രവാദമാണെന്നും അതിനെ അവര്‍ തന്നെ ചെറുക്കണമെന്നും രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+