എസ്എന്‍ഡിപി-എന്‍എസ്സ് സഹകരണമാവാം
ചങ്ങനാശേരി: ഭൂരിപക്ഷത്തിന്റെ ഐക്യത്തിന് വേണ്ടി രാഷ്ട്രീയ ഇടപെടലില്ലാതെ എസ് എന്‍ ഡി പി പോലുള്ള സംഘടനകളുമായി സഹകരണമാവാമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.
സംവരണ വിഷയമാണ് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യത്തിന് തടസമാവുന്നതെങ്കില്‍ കോടതിവിധി മാനിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി മറ്റ് സംഘടനകളോടൊന്നിച്ച് പ്രവര്‍ത്തിക്കും.
മതന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന സത്യം തുറന്നുപറഞ്ഞതിന്റെ പേരില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ സത്യം അറിയാവുന്നവര്‍ തന്നെ ക്രൂശിക്കുകയാണ്. സത്യം തുറന്നുപറയുമ്പോള്‍ അത് മതങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നത് മറ്റൊരു സമ്മര്‍ദ തന്ത്രമാണ്.
മതന്യൂനപക്ഷങ്ങള്‍ വര്‍ഷങ്ങളായി അവിഹിതമായി കാര്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് കണ്ണോടിച്ചുനോക്കിയാല്‍ മാത്രം മനസിലാവും. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഭൂരിപക്ഷത്തെ അവഗണിച്ചുകൊണ്ടാവരുത്. എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പോലെ സാമൂഹികനീതി ലഭ്യമാക്കുകയാണ് വേണ്ടത്- നാരായണപ്പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications