പമ്പുടമകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങില്ല
കൊച്ചി: ശനിയാഴ്ച മുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങേണ്ടതില്ലെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഒഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചു. ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം അവസാനിക്കും വരെ പെട്രോള്‍ പമ്പുടമകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങില്ല.
ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂലൈ 22ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു. പെട്രോള്‍ ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ വിതണരം ചെയ്യുന്നുണ്ടെങ്കിലും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങേണ്ടെന്ന് പമ്പുടമകള്‍ തീരുമാനിച്ചതോടെ പെട്രോള്‍, ഡീസല്‍ ക്ഷാമം അതിരൂക്ഷമായി. ശനിയാഴ്ചയോടെ പെട്രോളിയം വ്യാപാരം സ്തംഭിച്ച സ്ഥിതിയാണുള്ളത്.
മോട്ടോര്‍ വാഹന നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് നടത്തുന്ന സമരം ജൂലൈ 19 ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
സമരകാലത്ത് സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടുവരുന്നതിന് എല്ലാ വാഹനങ്ങളെയും അനുവദിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പി. സോമരാജന്‍ അറിയിച്ചു. ആര്‍ ടി ഒ മാരെ സമീപിച്ചാല്‍ അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള വാഹനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം ലഭിക്കും.












Click it and Unblock the Notifications