ഉമ്മന്‍ചാണ്ടിയും രവിയും തങ്ങളെ കാണും
കൊച്ചി: യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവിയും ജൂലൈ 19 ശനിയാഴ്ച മുസ്ലി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ട് ചര്‍ച്ച നടത്തും.
മലപ്പുറത്തു വച്ചാണ് കൂടിക്കാഴ്ച. മഞ്ഞുരുക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് മലപ്പുറത്തേക്ക് പോവുന്നതിന് മുമ്പായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആലുവയ്ക്കടുത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നവെന്ന് വയലാര്‍ രവി പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി കഴിഞ്ഞ ദിവസം രാത്രിയിലും ശനിയാഴ്ച രാവിലെയും ചര്‍ച്ച നടത്തിയിരുന്നു. പട്ടേലിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങളുമായി കൂടിക്കാണുന്നത്.-വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications