ഷക്കീല ഇനി മലയാളത്തിലേക്കില്ല
ചെന്നൈ: എത്ര പ്രതിഫലം കിട്ടിയാലും ഇനി മലയാളത്തില്‍ അഭിനയിക്കില്ലെന്ന് കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമുണ്ടാക്കിയ നടി ഷക്കീല. ഒരു തമിഴ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളത്തില്‍ ഇനി അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് നേരത്തെയും ഷക്കീല സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച ഒരു ഉറച്ച പ്രഖ്യാപനം നടത്തുന്നത് ഇതാദ്യമാണ്.
മലയാളസിനിമയില്‍ മുന്‍നിര താരങ്ങള്‍ തന്നെ പുകച്ചുപുറത്തു ചാടിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും ഷക്കീല ആരോപിക്കുന്നു. താന്‍ മലയാളം വിട്ടാല്‍ കേരള സര്‍ക്കാരിനും മലയാള സിനിമയ്ക്കുമാണ് നഷ്ടമുണ്ടാവുക എന്നും ഷക്കീല സൂചിപ്പിക്കുന്നുണ്ട്.
മലയാള സിനിമ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഞാന്‍ മലയാളത്തില്‍ എത്തിയത്. ഇതുവരെ 60 മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 20-25 ലക്ഷം രൂപയാണ് ഞാന്‍ അഭിനയിച്ച ചിത്രങ്ങളുടെ ശരാശരി ചെലവ്. 20 ലക്ഷം മുടക്കി ഒരു കോടി ലാഭം കൊയ്ത നിര്‍മ്മാതാക്കളുമുണ്ട്. ദിവസം രണ്ടു ലക്ഷം രൂപ വരെ തനിക്ക് പ്രതിഫലം കിട്ടിയ നാളുകളുമുണ്ടായിരുന്നു. - ഷക്കീല പറയുന്നു.
തമിഴില്‍ നടികള്‍ അത്യാവശ്യം നഗ്നതാ പ്രദര്‍ശനം നടത്തും. മലയാളത്തിലെ നടികള്‍ അത് ചെയ്യാറില്ല. അതുകൊണ്ട് തന്റെ പടങ്ങളായിരുന്നു മലയാളികള്‍ക്ക് ആശ്വാസം. - ഷക്കീല പറയുന്നു.
ഇനി തമിഴ് പടങ്ങളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താല്പര്യമെന്നും ഷക്കീല പറഞ്ഞു.












Click it and Unblock the Notifications