സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല: തൂങ്കുഴി
തൃശൂര്‍: സ്വാശ്രയ മെഡിക്കല്‍ കോളെജ് പ്രവേശനം സംബന്ധിച്ച പ്രശ്നത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്ന നയമായിരിക്കും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജ് സ്വീകരിയ്ക്കുകയെന്ന് ആര്‍ച്ച് ബിഷപ്പും ജൂബിലി മെഡിക്കല്‍ ട്രസ്റ് ചെയര്‍മാനുമായ മാര്‍ ജേക്കബ് തൂങ്കുഴി വ്യക്തമാക്കി.
ജൂബിലി മെഡിക്കല്‍ കോളെജിന് അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷഅവകാശങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധതയും സംരക്ഷിച്ചുകൊണ്ടായിരിക്കും ഈ സഹകരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫഷണല്‍ കോളെജുകളില്‍ പകുതി സീറ്റില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്കണമെന്ന് കരാറുള്ളതായി അറിവില്ല. ഇക്കാര്യം ഇന്റര്‍ ചര്‍ച്ച കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങള്‍ കൗണ്‍സിലിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് തീരുമാനമുണ്ടാകണമെന്നാണ് ആഗ്രഹം.- ജേക്കബ് തൂങ്കുഴി പറഞ്ഞു.












Click it and Unblock the Notifications