നെല്‍സണ്‍ മണ്ടേലയ്ക്ക് 85
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ 85ാം പിറന്നാള്‍ ആഘോഷിച്ചു. മണ്ടേലയ്ക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചു.
അംഗവൈകല്യം ബാധിച്ച കുട്ടികളടക്കം ജീവിതത്തിന്റെ നാനാമേഖലകളില്‍ നിന്നുള്ളവര്‍ നേരിട്ടെത്തി മണ്ടേലയെ ആശംസിച്ചു. മണ്ടേലയ്ക്ക് ആശംസ നേര്‍ന്നുകൊണ്ട് സംഗീതമാലപിച്ച സൈനികസംഗീതട്രൂപ്പിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് മണ്ടേലയുടെ ജന്മദിനാഘോഷം തുടങ്ങിയത്.
നെല്‍സണ്‍ മണ്ടേല എന്ന് മുദ്രവഹിച്ചുകൊണ്ടുള്ള സൗത്ത് ആഫ്രിക്കന്‍ എയര്‍വേയ്സിന്റെ വിമാനം ആശംസനേര്‍ന്നുകൊണ്ട് മണ്ടേലയുടെ വീടിനെ പ്രദക്ഷിണം വച്ച് പറന്നു.












Click it and Unblock the Notifications