രാജീവ് ഗാന്ധിയുമായി അകന്നു: ബച്ചന്
ദില്ലി: ഏറെ അടുപ്പം ഉണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ കുടുംബവുമായി എപ്പോഴോ താന്‍ അകന്നുവെന്ന് ബോളിവുഡ് നടന് അമിതാഭ് ബച്ചന്. രാജീവ് ഗാന്ധിയോടൊപ്പം ഡൂണ്‍ സ്കൂളില്‍ സഹപാഠിയായിരുന്നു അമിതാഭ് ബച്ചന്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ബച്ചന് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
മാത്രമല്ല, ബോഫോഴ്സ് കേസില്‍ രാജീവ് ഗാന്ധി കോഴ വാങ്ങിയെന്ന് താന്‍ കരുതുന്നില്ലെന്നും ബച്ചന് ചൂണ്ടിക്കാട്ടി. തനിക്ക് വളരെ അടുപ്പം ഉണ്ടായിരുന്ന ഗാന്ധി കുടുംബവുമായി ഒരു ഘട്ടത്തില്‍ താന്‍ അകന്നുവെന്ന് ബച്ചന് പറഞ്ഞു.
അവര്‍ ദില്ലിയിലായിരുന്നു. ഞങ്ങള്‍ മുംബൈയിലും. ഞങ്ങളുടെ ജീവിതവും ബന്ധങ്ങളുടെ രീതിയും വ്യത്യസ്തമായിരുന്നു. തീര്‍ച്ചയായും ഞങ്ങള്‍ക്കിടയില്‍ ഒരകല്‍ച്ച ഉണ്ടായി. പക്ഷെ ഒരിയ്ക്കലും ഗാന്ധി കുടുംബത്തെ മറക്കാന്‍ കഴിയില്ലെന്നും അവരെ എപ്പോഴും ഓര്മ്മിയ്ക്കുമെന്നും ബച്ചന് പറഞ്ഞു.
അതേ സമയം ബോഫോഴ്സ് കേസില്‍ ഒരിയ്ക്കലും രാജീവ്ഗാന്ധിയും കുടുംബവും പണം വാങ്ങിയെന്ന് താന്‍ കരുതുന്നില്ലെന്നും ബച്ചന് പറഞ്ഞു. എനിയ്ക്കും എന്റെ കുടുംബത്തിനും എതിരെ ആരോപണമുണ്ടായി. പക്ഷെ ഞങ്ങള്‍ അതിനെ ചെറുത്തു. - ബച്ചന് പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിരാശയുണ്ടായോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിന് പറ്റിയ ആളല്ല താനെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് ബച്ചന് പറഞ്ഞു. ഒരു കാലത്ത് സുഹൃത്തായ രാജീവ് ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അമിതാഭ് ബച്ചന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.
ഞാന്‍ രാഷ്ട്രീയത്തിന് ചേരുന്നയാളല്ല. അതിന് വേണ്ട അടിസ്ഥാനയോഗ്യതയും ഇല്ല. - ബച്ചന് പറഞ്ഞു. രാജീവ് ഗാന്ധിയും രാഷ്ട്രീയത്തിന് ചേര്ന്നയാളല്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയകുടുംബത്തില്‍ ജനിച്ച രാജീവ് ഗാന്ധിയെക്കുറിച്ച് അങ്ങിനെ പറയാന്‍ കഴിയില്ലെന്ന് ബച്ചന് പറഞ്ഞു. സമൂഹത്തിന്റെ അധപതനത്തിന് ഏക പോംവഴി സൈനിക പരിശീലനമാണെന്ന് ബച്ചന് സൂചിപ്പിച്ചു.
നാഷണല്‍ ഡിഫന്‍സ് അക്കാദമി, മിലിറ്ററി അക്കാദമി എന്നീ രണ്ട് സ്ഥാപനങ്ങള്‍ മാത്രമേ രാജ്യത്ത് അച്ചടക്കവും വ്യക്തിത്വവും കാത്തുസൂക്ഷിയ്ക്കുന്ന രണ്ട് സ്ഥാപനങ്ങളെന്നും കുറഞ്ഞത് ആറ് മാസമെങ്കിലും ഇവിടങ്ങളില്‍ എല്ലാവര്ക്കും പരിശീലനം നല്‍കണമെന്നും ബച്ചന് പറഞ്ഞു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications