Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുരുക്കല്‍ ശ്രമം തുടരുന്നു

മലപ്പുറം: യു ഡി എഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചില നിര്‍ദേശങ്ങള്‍ മുസ്ലിം ലീഗിന് മുന്നില്‍ വച്ചു.

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവനയില്‍ അതൃപ്തരായ മുസ്ലിം ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.

ജൂലൈ 19 ശനിയാഴ്ച വൈകീട്ടാണ് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവിയും തങ്ങളുമായി ചര്‍ച്ച നടത്തിയത്. പാണക്കാട്ടെ തങ്ങളുടെ വസതിയില്‍ വച്ചായിരുന്നു ചര്‍ച്ച.

ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ 21 ന് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വയ്ക്കുമെന്ന് തങ്ങള്‍ പറഞ്ഞു. നിര്‍ദേശങ്ങളെന്താണെന്ന് വെളിപ്പെടുത്താന്‍ നേതാക്കള്‍ തയ്യാറായില്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.

രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇ. അഹമ്മദ് എം പി, മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കെ പി സി സി അച്ചടക്ക സമിതിയംഗം കെ. എം. ഐ. മേത്തര്‍ എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+