ലീഗിനോടുള്ള നിലപാടില്‍ മാറ്റമില്ല: എല്‍ഡിഎഫ്
തിരുവനന്തപുരം: മുസ്ലിം ലീഗിനോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി വ്യക്തമാക്കി.
എല്‍ ഡി എഫ് സംസ്ഥാന സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെ പോലുള്ള വര്‍ഗീയ കക്ഷികളുമായുള്ള കൂട്ടുചേരില്ലെന്ന എല്‍ ഡി എഫ് നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണത്തിന് വേണ്ടി മുസ്ലിം ലീഗ് തങ്ങളുടെ നയങ്ങളില്‍ ചില മാറ്റങ്ങളാൈക്കെ വരുത്തിയിട്ടുണ്ടെങ്കിലും അത് ഇപ്പോഴും അടിസ്ഥാനപരമായി വര്‍ഗീയകക്ഷി തന്നെയാണ്. വര്‍ഗീയതയെ തള്ളിപ്പറായന്‍ ലീഗ് ഇപ്പോഴു തയ്യാറായിട്ടില്ല. ഭരണത്തിന് വേണ്ടി മതേതരത്വത്തിന്റെ മുഖംമൂടി അണിയുകയാണ് ലീഗ് ചെയ്യുന്നത്.
യു ഡി എഫിലെ പ്രതിസന്ധിയെ ഗൗരമായി കാണുന്നില്ല. അത് ഇടയ്ക്കിടെ ഉണ്ടാവുന്നതാണ്. കലഹിക്കുന്നവര്‍ തന്നെ വീണ്ടും കൂട്ടുകൂടുന്ന കാഴ്ചയാണ് എപ്പോഴും കാണാറുള്ളത്.
ന്യൂനപക്ഷങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന തൊഗാഡിയയെ പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ന്യൂനപക്ഷങ്ങളിലെ സമ്പന്നരാണ് അനര്‍ഹമായ നേട്ടങ്ങളുണ്ടാക്കിയെടുത്തിട്ടുള്ളത്. സമ്പന്നര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ ന്യൂനപക്ഷത്തിലെ പാവപ്പെട്ടവര്‍ക്ക് അത് നഷ്ടപ്പെടുകയാണ്- പാലൊളി പറഞ്ഞു.












Click it and Unblock the Notifications