ഐ ഗ്രൂപ്പ് യോഗം ഞായറാഴ്ച
തിരുവനന്തപുരം: ധനവിനിയോഗ ബില്‍ ജൂണ്‍ 21 തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിയ്ക്കാനിരിക്കെ ഐ ഗ്രൂപ്പ് യോഗം ഞായറാഴ്ച വൈകീട്ട് ചേരും.
ബില്ലിനോട് എന്ത് നടപടി സ്വീകരിക്കണമെന്ന് ഞായറാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി മന്ത്രി കടവൂര്‍ ശിവദാസനും കെ പി സി സി ഭാരവാഹികളും കരുണാകരന്റെ വീട്ടിലെത്തിയിട്ടുണ്ട്.
കടുത്ത നടപടിക്ക് ഐ ഗ്രൂപ്പ് തയ്യാറായിക്കഴിഞ്ഞുവെന്ന് കെ. കരുണാകരന്‍ പറഞ്ഞു. അതേ സമയം ബില്ലിനെതിരെ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ വോട്ട് ചെയ്തതുകൊണ്ടുമാത്രം ബില്‍ പരാജയപ്പെടില്ലെന്നിരിക്കെ അത്തരം നീക്കമൊന്നും ഐ ഗ്രൂപ്പിന്റെ ഭാഗത്തു നിന്നുണ്ടാവാനാടിയില്ലെന്നാണ് വിലയിരുത്തല്‍. അവിശ്വാസ പ്രമേയം, നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കല്‍ എന്നീ നടപടികളാണ് ഐ ഗ്രൂപ്പ് പരിഗണിക്കുന്നതെന്ന് അറിയുന്നു.
മുസ്ലി ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം തിങ്കളാഴ്ച നടക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്നതിനെ കുറിച്ച് ഐ ഗ്രൂപ്പ് പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളൂ. ലീഗിന്റെ നിലപാടെന്തെന്ന് അറിഞ്ഞതിന് ശേഷമേ ഐ ഗ്രൂപ്പ് നടപടികളുണ്ടാവൂവെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications