സമരം: ഒത്തുതീരല്‍ സാധ്യത വിദൂരം
തിരുവനന്തപുരം: ജൂലൈ 20 ഞായറാഴ്ച ലോറി സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും ജനജീവിതം ബുദ്ധിമുട്ടിലാക്കുന്ന പണിമുടക്ക് ഒത്തുതീരാനുള്ള സാധ്യതകള്‍ തെളിഞ്ഞില്ല.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന നികുതി വര്‍ധനവ് പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേ സമയം വര്‍ധനവ് പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് ലോറിയുടമകളും തൊഴിലാളികളും. എസ്മ പ്രഖ്യാപിച്ചിട്ടും സമരത്തിന്റെ ഗതിയെ അത് ബാധിച്ചില്ല.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂലൈ 21 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവാഴ്ച അര്‍ധരാത്രി വരെ മോട്ടോര്‍ വാഹന സംയുക്ത സമര സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ബസുകളും യാത്രാ ഓട്ടോറിക്ഷകളും പണിമുടക്കില്‍ പങ്കെടുക്കും.
പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാവാത്ത പമ്പുടമകള്‍ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. പിടിച്ചെടുത്ത പമ്പുകള്‍ തിരികെ നല്‍കില്ല. വര്‍ധിപ്പിച്ച നികുതി എണ്ണക്കമ്പനികള്‍ നല്‍കുമെന്നിരിക്കെ പെട്രോള്‍ ടാങ്കര്‍ ലോറികള്‍ സമരത്തില്‍ പങ്കെടുക്കുന്നതില്‍ അടിസ്ഥാനമില്ല.
അതിനിടെ ലോറി സമരം മൂലം പാചകവാതകത്തിന്റെയു ഇന്ധനത്തിന്റെയും ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇന്ധനക്ഷാമം മൂലം പലേടത്തും സ്വകാര്യ ബസ് സര്‍വീസ് നിലച്ചു.












Click it and Unblock the Notifications