ഹൈക്കമാന്റ് ഇടപെടണമെന്ന് മുരളി
കോഴിക്കോട്: കേരളത്തിലെ യു ഡി എഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് അടിയന്തിരമായി ഇടപെടേണ്ടതുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ യുഡിഎഫിലെ പ്രശ്നങ്ങളെ കുറിച്ച് ഹൈക്കമാന്റിനെ ധരിപ്പിക്കാന്‍ താന്‍ ജൂലൈ 20 ഞായറാഴ്ച ദില്ലിയിലേക്ക് പോവുമെന്ന് അദ്ദേഹം അറിയിച്ചു.
സോണിയാഗാന്ധിയുമായും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായും താന്‍ ചര്‍ച്ച നടത്തും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി തങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവിയും യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ചയെ പറ്റി തനിക്കൊന്നുമറിയില്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications