ലിസ്റിരിക്കെ താത്കാലിക ജീവനക്കാരെ നിയമിച്ചു
തിരുവനന്തപുരം: പി എസ് സി ലിസ്റുകളില്‍ നിന്നുള്ള നിയമനം വേഗത്തിലാക്കുമെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധമായി തലസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 40 നഴ്സുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവ് ജൂലൈ 14-ാം തീയതിയിലേതാണ്. സ്റാഫ് നഴ്സുമാരുടെ പി എസ് എസി ലിസ്റ് ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. ലിസ്റിലുള്ളവര്‍ നിയനം കാത്തിരിക്കെയാണ് 40 നഴ്സുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്.
അതേ സമയം പി എസ് സി ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നും രോഗങ്ങള്‍ പടരുന്ന അടിയന്തിര സാഹചര്യമുള്ളതുകൊണ്ടാണ് നഴ്സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതെന്ന് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. വി. കെ. രാജന്‍ പറഞ്ഞു.
ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാനത്ത് തന്നെ പഠിച്ചിട്ടുളളവരെയാണ് താത്കാലിക അടിസ്ഥാനത്തില്‍ നഴ്സുമാരായി നിയമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications