പ്രൊഫ. കോളെജ് പ്രവേശനം 23മുതല്‍
തിരുവനന്തപുരം: എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ വഴി കേന്ദ്ര അലോട്ട്മെന്റിന് അപേക്ഷിച്ച് പ്രവേശനയോഗ്യത നേടിയവര്‍ ജൂലൈ 23,24,25 തീയതികളില്‍ അതത് കോളെജുകളില്‍ ഹാജരാവണം.
ജൂലൈ 23ന് രാവിലെ 9.30ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഡയറി സയന്‍സ്, അഗ്രി. എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലേക്കും ഉച്ചയ്ക്ക് 1.30ന് ഇലക്ട്രിക്കല്‍, ബയോടെക്നോളജി എന്നീ വിഷയങ്ങളിലും പ്രവേശനം നല്കും.
ജൂലൈ 24ന് രാവിലെ 9.30ന് കമ്പ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലും ഉച്ചയ്ക്ക് 1.30ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ എന്നീ വിഷയങ്ങളിലും പ്രവേശനം നല്കും.
ജൂലൈ 25ന് രാവിലെ 9.30ന്: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോമെഡിക്കല്‍, കെമിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍, പോളിമര്‍, ഇന്‍ഡസ്ട്രിയല്‍, പ്രൊഡക്ഷന്‍ പ്ലാന്റ്, ആര്‍ക്കിടെക്ചര്‍. ഉച്ചയ്ക്ക് 1.30ന് സിവില്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍, പ്രിന്റിംഗ് ടെക്നോളജി.
മെഡിക്കല്‍ അഗ്രിക്കള്‍ച്ചര്‍ കോഴ്സുകളില്‍ ടിസി, എസ്എം, മലബാര്‍ വിഭാഗത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ക്ക് ജൂലായ് 23ന് രാവിലെ 9.30നും റിസര്‍വേഷന്‍ ക്വാട്ടയില്‍ യോഗ്യത നേടിയവര്‍ക്ക് ജൂലൈ 24 രാവിലെ 9.30നും പ്രവേശനം നല്കും.


Click it and Unblock the Notifications