കരുണാകരന്റെ നിലപാട് സഹായകരമല്ല : രവി
തിരുവനന്തപുരം: യുഡിഎഫിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായകരമല്ലാത്ത നിലപാടാണ് കെ. കരുണാകരന്റേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.
പ്രശ്നം തീര്‍ക്കുന്നതിനായി ഐ ഗ്രൂപ്പ് നേതാക്കളിലാരെയും നിയോഗിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കേരളത്തിലെത്തും.
എ. കെ. ആന്റണി ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവനയിന്മേലുള്ള ചര്‍ച്ചയ്ക്ക് ഇനി പ്രസക്തിയില്ല. ആന്റണിയുടെ പ്രസ്താവനയുടെ പോസ്റ്മോര്‍ട്ടമല്ല ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications