കണ്ണൂരില്‍ സ്കൂള്‍ബസിന് കല്ലേറ്
കണ്ണൂര്‍: സമരാനുകൂലികള്‍ സ്കൂള്‍ ബസ്സിന് നേരെ നടത്തിയ കല്ലേറില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു.
കക്കാട് അമൃതവിദ്യാലയത്തിന്റെ ബസിന്റെ ചില്ലുകളാണ് കല്ലേറില്‍ തകര്‍ന്നത്. ഈ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി എളയാവൂര്‍ ജ്യോതി നിവാസില്‍ ശ്രീജന്റെ മകന്‍ വൈഷ്ണവ്(ഏഴ്), എളയാവൂര്‍ കുന്നിരിക്കല്‍ സെല്‍വത്തിന്റെ മകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ശ്വേത(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ജയശ്രീ പെട്രോള്‍ പമ്പിനടുത്ത് വിദ്യാര്‍ത്ഥികളെ ഇറക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് പേര്‍ ബസ് തടഞ്ഞത്. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കെ.കെ. പ്രവീണിനെ(32) അവര്‍ മര്‍ദ്ദിച്ചു.
അക്രമികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുന്നു.












Click it and Unblock the Notifications