ഖനനം: ക്ഷമപരീക്ഷിക്കരുതെന്ന് സുധീരന്
ആലുപ്പുഴ: കരിമണല്‍ ഖനനത്തിനെതിരെ അക്രമരഹിതമായ മാര്‍ഗ്ഗത്തിലൂടെ നടത്തുന്ന സമരം ദൗര്‍ബല്യമായി കാണരുതെന്നും ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും വി.എം. സുധീരന് എംപി.
കരിമണല്‍ ഖനന തീരുമാനം സര്‍ക്കാര്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് കരിമണല്‍ ഖനന വിരുദ്ധ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എം. സുധീരന്.
തീരദേശത്തെ ജനത ഒറ്റക്കെട്ടായി നടത്തുന്ന പ്രതിഷേധവും ജനമുന്നേറ്റവും കണ്ടില്ലെന്ന് നടിയ്ക്കുന്ന നടപടി സര്‍ക്കാരിന് ചേര്‍ന്നതല്ല. എന്തൊക്കെ സഹിക്കേണ്ടിവന്നാലും ലക്ഷ്യം നേടുന്നതുവരെ കരിമണല്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന് സുധീരന് വ്യക്തമാക്കി.
ആഗസ്ത് ഒന്നിന് കരിമണല്‍ ഖനനത്തിനെതിരെ ആലപ്പുഴ ജില്ലയിലെ ജനപ്രതിനിധികള്‍ സത്യഗ്രഹം നടത്തും. ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആലപ്പുഴ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നിന്നുള്ള പ്രതിനിധികള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്നു മുതല്‍ ആറ് വരെയാണ് സത്യഗ്രഹം. വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനാനേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കും. സപ്തംബര്‍ മൂന്ന് കരിദിനമായി ആചരിയ്ക്കും.
ആലപ്പുഴയില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ നടത്തിപ്പിനായി കെ.സി. വേണുഗോപാല്‍ എംഎല്‍എ കണ്‍വീനറും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലളിതമ്മ സോമനാഥന്, പ്രൊഫ. ജി. ബാലചന്ദ്രന്, പി.പി. ചിത്തരഞ്ജന്, എ.ഐ. ഷുക്കൂര്‍, മോളി ജേക്കബ്, എല്ജിന് റിച്ചാര്‍ഡ് എന്നിവര്‍ അംഗങ്ങളുമായി ഉപസമിതിയെ നിയോഗിച്ചതായി സുധീരന് അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications