ഗ്രൂപ്പിസം പാര്‍ട്ടിയെ നശിപ്പിക്കുന്നു: വക്കം
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്.
ഗ്രൂപ്പിസം നിമിത്തം കോണ്‍ഗ്രസിന് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഭരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മാത്രമേ ഈ ഗ്രൂപ്പിസത്തെ ഇല്ലാതാക്കാന്‍ കഴിയൂ.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (കെ യു ഡബ്ല്യു ജെ ) വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
പലരും കരുതുന്നതുപോലെ താന്‍ മാധ്യമങ്ങള്ക്കെതിരല്ല. പാര്‍ലമെന്റ് നിര്‍ദേശിച്ച ചില നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകമാത്രമാണ് താന്‍ ചെയ്തത്. അത് ഇപ്പോഴും നിയമസഭാ റിപ്പോര്‍ട്ടിംഗില്‍ ലംഘിക്കപ്പെടുന്നുണ്ടെങ്കിലും ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യാറ്.
പത്രങ്ങള്‍ തമ്മിലുള്ള മത്സരം സത്യത്തില്‍ നിന്ന് വ്യതിചലിക്കുന്ന അവസ്ഥയിലേക്ക് പത്രങ്ങളെ തള്ളിവിട്ടിട്ടുണ്ട്. സത്യമറിയണമെങ്കില്‍ പല പത്രങ്ങള്‍ വായിക്കേണ്ടിവരുന്നു. പത്രത്തിന്റെ താത്പര്യങ്ങള്‍ ഇന്നത്തെ റിപ്പോര്‍ട്ടിംഗില്‍ പ്രതിഫലിക്കുന്നുണ്ട്- വക്കം പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റ് കെ.ജി. മുരളീധരന്, ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞിക്കണ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് തിരുവല്ലം ഭാസി, പത്രപ്രവര്‍ത്തകനായ എന്‍.പി. രാജേന്ദ്രന് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications