വിജയ് കരുണാകരന്‍ അന്തരിച്ചു
ബാംഗ്ലൂര്‍: വിവിധ ബാങ്കുകളില്‍ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റിലായ വിജയ് കരുണാകരന്‍ അന്തരിച്ചു. ബാംഗ്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വിവിധ ബാങ്കുകളില്‍ നിന്ന് തട്ടിപ്പ് നടത്തിയതിന് ശേഷം ഇന്ത്യ വിട്ട വിജയ് കരുണാകരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ നൈജീരിയയിലെ പൊലീസാണ് അറസ്റ് ചെയ്തത്. വൃക്കസംബന്ധമായ അസുഖം മൂലമാണ് വിജയ് കരുണാകരന്‍ മരിച്ചത്. ഏറെക്കാലമായി അമിതമായ രക്തസമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും ബാംഗ്ലൂര്‍ പൊലീസ് പറഞ്ഞു.
ജുഡീഷ്യല്‍ കസ്റഡിയിലായിരുന്ന ഇദ്ദേഹം പാരപ്പന അഗ്രഹാരയിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. നൈജീരയയില്‍ നിന്ന് ജൂലായ് മൂന്നിനാണ് വിജയ് കരുണാകരനെ നാടുകടത്തിയത്. കേരളത്തില്‍ വിജയ് കരുണാകരന്റെ വീടെവിടെയാണെന്ന് ഇതുവരെ കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications