യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ കൊന്നു
വാരണാസി: ഉത്തര്‍പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി മഹേഷ് യാദവിനെ അജ്ഞാതന്‍ വെടിവച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് ബന്‍ഷി യാദവിനെ പൊലീസ് അറസ്റ് ചെയ്തു.
ബന്‍ഷി യാദവാണ് കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
കുറ്റവാളി പശ്ചാത്തലമുള്ള മഹേഷ് യാദവ് ഒരു ഡസനോളം കൊലപാതക കേസുകളിലും കൊലപാതകശ്രമക്കേസുകളിലും പ്രതിയാണ്. ഒരു കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്ന മഹേഷ് യാദവിനെ ഒരു കടയുടെ മുന്നില്‍ വച്ചാണ് കൊലപ്പെടുത്തത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.












Click it and Unblock the Notifications