അയോധ്യ: ലോക്സഭയില്‍ ബഹളം
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ ഗൂഢാലോചനാക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയ സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചു.
പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ലോക്സഭ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി വാജ്പേയി സിബിഐയെ ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്വാനിയ്ക്കും മുരളീമനോഹര്‍ ജോഷിയ്ക്കും എതിരായ കേസുകള്‍ പിന്‍വലിയ്ക്കാന്‍ കേന്ദ്രം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രതിപക്ഷനേതാക്കള്‍ ആരോപിച്ചു.
ഏറെ നേരം ലോക്സഭ ബഹളത്തില്‍ മുങ്ങി. മണ്‍സൂണ്‍ കാലസമ്മേളനത്തിന്റെ ആദ്യദിനമായ ജൂലൈ 21 തിങ്കളാഴ്ച രാജ്യസഭ നടപടികള്‍ നേരത്തെ പിരിഞ്ഞു.
മുസ്ലിം ലീഗ് നേതാവ് കൊരമ്പയില്‍ അഹമ്മദ് ഹാജിയും കോണ്‍ഗ്രസ് അംഗം ഭഗത്രം മന്‍ഹറും അന്തരിച്ചതില്‍ അനുശോചിച്ചശേഷം രാജ്യസഭ നടപടികളൊന്നും തുടരാനാവാതെ പിരിയുകയായിരുന്നു.












Click it and Unblock the Notifications