മൊബൈല്‍ പോസ്റ്മാന്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക്
ബാംഗ്ലൂര്‍: പോസ്റ്മാന്‍ ടെലഫോണുമായി സഞ്ചരിക്കുന്ന പദ്ധതി കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍ സെക്രട്ടറി വിനോദ് വൈശ് അറിയിച്ചു. കയ്യില്‍ മൊബൈല്‍ ഫോണുമായി നടക്കുന്ന ഈ പോസ്റ്മാന്‍ കത്ത് കൊടുക്കുന്നതിന് പുറമെ ടെലിഫോണ്‍ സൗകര്യം കൂടി ഗ്രാമവാസികള്‍ക്ക് നല്കും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ 8000 ഗ്രാമങ്ങളില്‍ പോസ്റ്മാന്‍ ടെലഫോണെത്തിക്കുന്ന പദ്ധതി നടപ്പിലാക്കിയത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. പദ്ധതി വിജയമായതിനെ തുടര്‍ന്ന് 8000 ഗ്രാമങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ട്.
ബി എസ് എന്‍ എല്‍ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ പദ്ധതി ഏറെ സഹായകരമായെന്ന് വിനോദ് വൈശ് പറഞ്ഞു.












Click it and Unblock the Notifications